Movie : Thanner Mathan Dhinangal
Language : Malayalam
Genre : Comedy | Romannce
Running time : 136 Minutes
' തണ്ണീർ മത്തൻ ദിനങ്ങൾ ' ചിത്രമൊരു തിരിച്ചുപോക്കാണ് കഴിഞ്ഞുപോയ സ്കൂൾ കാലഘട്ടത്തിലേക്കും നിറമുള്ള നല്ല ഓർമ്മകളിലേക്കുമുള്ള തിരിച്ചപോക്ക്. 😊
ജാതിക്കാ തോട്ടം എന്ന ഗാനം യൂട്യൂബിൽ കണ്ടതിനു ശേഷമാണ് ചിത്രത്തെപറ്റി അറിയുന്നത്. പേര് കേട്ടപ്പോൾ ഇതെന്താ ഇങ്ങനെയെന്നു ആലോചിച്ചു പോയി. പക്ഷേ ഇന്ന് ചിത്രം തിയേറ്ററിൽ കണ്ടപ്പോൾ മനസ്സ് അറിയാതെ +2 ജീവിതത്തിലേക്കായിരുന്നു സഞ്ചരിച്ചത് 😍
അവിടെ വച്ച തോന്നിയ ആദ്യ പ്രണയവും, തലക്കനം എന്തെന്ന് പോലും അറിയാത്ത സൗഹൃദ നിമിഷങ്ങളും. പരസ്പരമുള്ള കളിയാക്കലും, തല്ലു കൂടലും, ക്രിക്കറ്റും, ടൂറും, പപ്സും ലെമൺ സോഡയും, അങ്ങനെ ചിരിച്ചു കളിച്ചു നടന്ന ഒരുപാട് നല്ല നിമിഷങ്ങൾ വീണ്ടും ഓർമിപ്പിച്ച, 136 മിനിറ്റുകൾ സമ്മാനിച്ച ഗംഭീര ചിത്രം. നന്ദി ഗിരീഷ് എട്ടോ 🙏💚
പ്രായഭേദമന്യേ പ്രേക്ഷകന്റെ മനസു നിറക്കാൻ ആദ്യ സംവിധാന സംരംഭം എന്നോണം 'ഗിരീഷ് 'AD തീർത്തും വിജയിച്ചു എന്ന് പറയാം. ഗൃഹാതുരുത്വം നൽകുന്ന ഒരുപിടി ഓർമകൾക്കൊപ്പം തന്നെ പ്രേക്ഷകനെ നിർത്താതെ ചിരിപ്പിക്കാനും അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട് 👏
ചിത്രത്തിലേക്ക് വരുകയാണെങ്കിൽ, ജെയ്സന്റെ പ്ലസ് വൻ കലഘട്ടം മുതൽ പ്ലസ് ടു അവസാനം വരെയുള്ള അവന്റെ സ്കൂൾ ജീവിതവും പ്രണയവും, അവിടേക്ക് പുതുതായി എത്തുന്ന 'രവി പത്മനാഭൻ' എന്ന അധ്യാപകനെയും ചുറ്റി പറ്റിയാണ് ചിത്രം മുന്നോട്ട് പോകുന്നത് 😇
കെട്ടൊറപ്പുള്ള തിരക്കഥയോടെപ്പം പക്കാ റിയലസ്റ്റിക്ക് ആയ അവതരണം ചിത്രത്തിൽ ഓരോരുത്തരുടെയും പ്രകടനം മികവുറ്റതാക്കി. യഥാർത്ഥത്തിൽ അവരൊക്കെ ജീവിക്കുകയായിരുന്നു എന്നും വേണം പറയാൻ. 👌
വിനീത് ശ്രീനിവാസൻ ജീവൻകൊടുത്ത 'രവി പത്മനാഭൻ' എന്നാ കഥാപാത്രം അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ തന്നെ വ്യത്യസ്തമായൊരു കാൽവെപ്പായിരുന്നു. ബോഡി ലാംഗ്വേജിൽ തന്നെ ഇതുവരെ കാണാത്ത മറ്റൊരു വിനീതേട്ടനായിരുന്നു കണ്ടത്. ഇജ്ജാതി എനർജി 👏
നായകനായ, 'ജയ്സൻ' എന്ന മാത്യു ജോസഫ് ന്റെ പ്രകടനം എടുത്ത് പറയാതെ വയ്യ. ചമ്മലും തമാശയും നിരാശയും സങ്കടവും പ്രണയവും തന്മയത്വത്തോടുകൂടി തന്നെ ചെയ്തു ഫലിപ്പിച്ചിട്ടുണ്ട്. കയ്യടി അർഹിക്കുന്ന മികച്ച പ്രകടനം. 👌💯
കീർത്തിയായി വേഷമിട്ട അനശ്വരയും, ജയ്സന്റെ കൂട്ടുകാരായ വന്ന ഡെന്നിസും, ജോർജും (പേരറിയില്ല) ചേട്ടന്റെ റോൾ ഭംഗിയായി നിർവഹിച്ച ചിത്രത്തിന്റെ സഹ തിരക്കഥകൃത്തുമായ 'ഡിനോയ് പൗലോസും'. ഇടയ്ക്ക് ഒന്ന് സ്‌ക്രീനിൽ വന്നുപോകുന്ന ശബരീഷും സ്കൂൾ അധ്യാപകരായി വന്നവരും തുടങ്ങി കുറച്ചു സീനുകളിൽ മാത്രം മുഖം കാണിച്ചവർ വരെ മികച്ച പ്രകടനമായിരുന്നു 👌💚
എടുത്തു പറയേണ്ടത് ജയ്‌സന്റെ കൂട്ടുകാരനായ ഹ്യൂമാനിറ്റിസ് പയ്യൻ. ഒന്ന് വഴുതിയാൽ ചളി ആയി പോകാവുന്ന മുഹൂർത്തങ്ങളെ നല്ല ചിരി നേരമാക്കി മാറ്റി തരുന്നുണ്ട് ഈ പ്ലസ് ടു പിള്ളേർ. അക്ഷരാർത്ഥത്തിൽ പിള്ളേർ
കലക്കി... 💥
തിമിർത്തു... 💥
കിടുക്കി...💥
വിനോദ് ഇല്ലംപള്ളിയുടെയും ജോമോൻ ടി ജോണിന്റെയും മികവേറിയ ഛായാഗ്രഹണം ചിത്രത്തിന്റെ ഒഴുക്കിനെ നിലനിർത്തന്നുണ്ട്. ജസ്റ്റിൻ വർഗീസ് ഒരുക്കിയ സംഗീതം ചിത്രത്തിന്റെ ഭാവവുമായി യോജിച്ചുനിൽക്കുന്നു ജാതിക്കത്തോട്ടം എന്ന ഗാനവും പശ്ചാത്തല സംഗീതവും എടുത്തുപറയേണ്ടതാണ് 👏
ഒരിടത്ത് ചിരിയവസാനിക്കുമ്പോൾ മറ്റൊരുവശത്ത് ചിരി തുടങ്ങുന്ന, ഓരോ ഡയലോഗിനും എവിടെ നിന്നെങ്കിലും കൈയ്യടിയുറപ്പ് എന്ന മട്ടിലുള്ള ഒരു കിടിലൻ തീയറ്റർ അന്തരീക്ഷം നൽകുന്ന, കോമഡി ട്രാക്ക് ഒട്ടും പാളി പോകാതെ ഒരൊറ്റ ഡബിൾ മീനിംഗ് കോമഡി പോലുമില്ലാതെ എല്ലാ പ്രായക്കാരെയും രസിപ്പിക്കുന്ന ഫാമിലിയോടൊപ്പം ധൈര്യമായി കാണാവുന്ന ചിത്രമാണ് തണ്ണീർ മത്തൻ ദിനങ്ങൾ 🙌
മനസിനെ തണുപ്പിച്ച കുളിർമ്മയുള്ള ഈ തണ്ണീർമത്തൻ തീരരുതായിരുന്നു എന്നു കൊതിച്ചു പോയി, തീയറ്ററിലെ ആരവങ്ങൾക്കിടയിൽ നിന്നിറങ്ങിയപ്പോൾ മനസ്സ് വീണ്ടും പിടി തരാതെ വർഷങ്ങൾക്കു മുൻപ് സ്വന്തമായുണ്ടായിരുന്ന തണ്ണീർ മത്തൻ ദിനങ്ങളിലായിരുന്നു. ഇനി തണ്ണീർ മത്തൻ ദിനങ്ങൾ 💚
4.5/5
©abhijith Pb