Monday, 15 April 2019

പ്രേക്ഷകന്റെ കിളി പറത്തുന്ന അവതരണമുള്ള ഒരു വ്യത്യസ്ത ചിത്രം

H#Athiran
Language : malayalam
Running time : 135 minutes
Genre : Thriller

'അതിരൻ' പേരിലെ കൗതുകവും ട്രെയ്‌ലറും  അതിശയിപ്പിച്ചപ്പോലെ തന്നെ സിനിമയും ഒരുപാട് അതിശയിപ്പിച്ചു

ആവിഷ്കരണത്തിലെ പുതുമ തന്നെയാണ് അതിരനെയും വ്യത്യസ്തമാക്കുന്നത്, മലയാള സിനിമയിൽ ഇത്തരത്തിലുള്ള പരീക്ഷണ ചിത്രങ്ങൾ പിറവിയെടുക്കുമ്പോൾ ഏറെ സന്തോഷവും അതിലേറെ അഭിമാനവും തോന്നുന്നു

മലയാള സിനിമക്ക് കിട്ടിയ മികച്ച  സംവിധായകരിൽ ഒരാളാണ് വിവേകെന്നു നിസംശയം പറയാം, മികച്ച രീതിയിൽ കാണുന്ന പ്രേക്ഷകനെ വിസ്മയിപ്പിക്കുന്ന രീതിയിലുള്ള  മേക്കിങ്, വിവേകിന്റെ  കഥയ്ക്ക് പി എഫ് മാത്യുസ് ഒരുക്കിയ  തിരക്കഥ തന്നെയാണ് ചിത്രത്തിന്റെ പ്രത്യേകത

1970 കാലഘട്ടമാണ് 'അതിരന്റെ'  കഥാപശ്ചാത്തലം, 5 രോഗികൾ മാത്രമുള്ള ഒരു മാനസികാരോഗ്യ കേന്ദ്രവും അതിനെ ചുറ്റിപറ്റിയുള്ള സംഭവവികാസവുമാണ് ചിത്രം ഒരു ത്രില്ലെർ രീതിയിൽ നമ്മളോട് പങ്കുവയ്ക്കുന്നത്

ഡോക്ടർ കണ്ണൻ നായരായി ഫഹദ് ഫാസിൽ തന്റെ കഥാപാത്രം നല്ല വൃത്തിയായി തന്നെ ചെയ്തു ഫലിപ്പിച്ചു, ഫഹദിന് തന്റെ റോൾ ഒരു ചാലെൻജിങ്ങേ ആയിരുന്നില്ലെന്ന് ഉറപ്പാണ്, ഒരു പൂവ് പറിക്കുന്ന ലാഘവത്തിൽ സിമ്പിളായി ചെയ്തു ഫലിപ്പിച്ചു.അവസാന രംഗങ്ങളിലെ അഭിനയ പ്രകടനം എടുത്തു പറയേണ്ടതാണ്, ആക്ഷൻസ് വരത്തനിൽ കണ്ടതുപോലെ തന്നെ മികച്ചു നിന്നു,

നിത്യ ലക്ഷ്മിയായി സായി പല്ലവി അക്ഷരാർഥത്തിൽ ഞെട്ടിച്ചു എന്ന് തന്നെ  പറയാം, ശാരീരിക വൈകല്യം ഉൾപ്പടെ  കളരി രംഗങ്ങൾ എല്ലാം തന്നെ വളരെ  തന്മയത്വത്തോടെ ചെയ്യാൻ സാധിച്ചു,
( ക്യാരീയർ ബെസ്റ്റ് പെര്ഫോമെൻസ് ) അതും മലയാളസിനിമയിൽ തന്നെ സംഭവിച്ചതിൽ ഒരുപാട് സന്തോഷം,

അതുൽ കുൽകർണി, രഞ്ജി പണിക്കർ (കളരി സീൻ )  ലെന, സുദേവ് തുടങ്ങി എല്ലാവരും തന്നെ തന്റെ കഥാപാത്രങ്ങൾ മികവുറ്റതാക്കി

ചിത്രത്തിൽ ഏറ്റവും എടുത്തുപറയേണ്ട മറ്റൊന്ന് ലൊക്കേഷൻ തന്നെയാണ്. ആദ്യാവസാനം വരെ ആ പശ്ചാത്തലത്തിന്റെ സൗന്ദര്യം നന്നായി തന്നെ  ആസ്വദിച്ചു, കൂട്ടത്തിൽ അതിനെ മിഴിവേകാൻ  അനു മൂത്തേടത്തിന്റെ മനോഹരമായ  ഫ്രെമുകളും, സിനിമയുടെ ഭാവത്തിനനുസരിച്ചുള്ള ജിബ്രാന്റെ പശ്ചാത്തല സംഗീതവും, അയൂബ് ഖാന്റെ എഡിറ്റിങ്ങും മികച്ചു നിന്നു

ഓരോ സീനിലും തുടർന്ന് 'എന്തെന്ന് ' പ്രേക്ഷകന് ആകാംഷ നൽകുന്ന വിധത്തിലുള്ള ആഖ്യാനമായിരുന്നു സിനിമയ്ക്കു എന്നത്, ഒരു സൈകോളജിക്കൽ ത്രില്ലർ എന്നനിലയിൽ ചിത്രത്തിന്റ് വിജയമായി തോന്നി.വിവേക് എന്ന സംവിധായകനിൽ നിന്ന് ഇനിയും ഏറെ നല്ല  ചിത്രങ്ങൾ നമുക്ക് പ്രതീക്ഷിക്കാം

Rating 4/5

Friday, 12 April 2019

ഇക്ക മാസ്സ്

#MadhuraRaj
Language : malayalam
Running time : 150 minute
Genre : Drama / Action

ഒറ്റവാക്കിൽ പറഞ്ഞാൽ 'കിടിലം' ആരാധകരെയും, കുടുംബ പ്രേക്ഷകരെയും ഒരുപോലെതന്നെ തൃപ്തിപ്പെടുത്താൻ സാധിക്കുന്ന അവതരണം,

ഊഹിക്കാൻ കഴിയുന്ന തിരകഥയായിരുന്നാൽ കൂടെ  (ഒരു മാസ് മസാല ചിത്രത്തിൽ അതിനു എന്ത് പ്രസക്തിയല്ലേ ! ) ചിത്രത്തെ പിടിച്ചുനിർത്തുന്നത് വൈശാഖ് എന്ന സെലിബ്രറ്റി സംവിധായകന്റെ കഴിവും, മമ്മൂക്കയുടെ അപാര സ്ക്രീൻപ്രെസെൻസുമാണ്,

ഒരു മാസ്സ് എന്റർടൈൻ ചിത്രത്തിനുള്ള  എല്ലാ ചേരുവുകളും അടിങ്ങിയിരിക്കുന്ന ചിത്രത്തിന്റെ ആദ്യപകുതി  നർമ്മത്തിനാണ് കൂടുതൽ പ്രാധാന്യം കൊടുത്തിരിക്കുന്നത്, ആദ്യ പകുതിയിലെ, രാജയുടെ (മമ്മൂക്ക) എൻട്രി സീനും  ഇന്റർവെൽ ബ്ലോക്കും രോമാഞ്ചം ഉണർത്തുന്നതാണ് ആദ്യപകുതി ഒട്ടും തന്നെ വലിച്ചിൽ ഇല്ലതെ പോയപ്പോൾ,

രണ്ടാം പകുതിയുടെ തുടക്കം കുറച്ചു ലാഗ് അനുഭവപെട്ടു, ഉദയകൃഷ്ണയുടെ തിരക്കഥ കുറച്ചുക്കൂടി നന്നാക്കാമായിരുന്നെന്നു തോന്നി പക്ഷെ ഡയറക്ഷനിൽ അത് മറികടന്നു, പ്രളയത്തിന്റെ സീനുകൾ മറ്റും കാണിച്ചെങ്കിലും സിറ്റുവേഷൻ യോജിക്കാത്ത തരത്തിൽ ഉള്ളതുപോലെ തോന്നി, യാതൊരു അനുഭൂതിയും തോന്നിയില്ല

മറ്റുകഥാപാത്രങ്ങൾ  എല്ലാവരു തന്നെ അവരുടെ റോൾ മികച്ചതാക്കി,എന്നാലും 'രാജ' എന്നാ കഥാപാത്രത്തിന്റെ താരാധിപത്യത്തെ കൂടുതൽ കാണിക്കാൻ വേണ്ടിമാത്രം ഉള്ളതാണെന്ന് തോന്നിപോയി, ജയ് യുടെ മലയാള സിനിമയിലേക്കുള്ള തുടക്കം ഗംഭീരം, സലീമേട്ടന്റെ കോമഡി ഒട്ടും മോശമാക്കിയില്ല, അജുവേട്ടനു കുറച്ചുകൂടി സ്പേസ് കൊടുക്കാമായിരുന്നു,

സണ്ണി ചേച്ചി എപ്പോഴെത്തെയും പോലതന്നെ തിയേറ്റർ ഇളക്കി മറിച്ചു,

മറ്റൊന്ന് എടുത്തുപറയേണ്ടത് ഇക്കയുടെ മുറി ഇംഗ്ലീഷ്നെ കുറിച്ചാണ്, പോക്കിരി രാജയിൽ അത് കുറച്ചു അരോജകരമായി തോന്നിയെങ്കിലും, മധുരരാജയിൽ നന്നായി തന്നെ വർക്ക്‌ ഔട്ട്‌ ആയി  'ഒരുപാടു സന്തോഷം'

മാസ്സും, കോമഡിയുമായി പോകുന്ന ചിത്രത്തിൽ ക്ലൈമാക്സിനു മുമ്പു ആകെ കിട്ടിയ ഇമോഷണൽ സീൻ ഇക്ക വളരെ മികച്ചതാക്കി, തൊണ്ട ഇടറിയുള്ള ആ സംസാരമൊക്കെ വളരെ നന്നായിരുന്നു

ടെക്‌നിക്കൽ സൈഡ് ഒട്ടും തന്നെ മോശമാക്കിയില്ല, പീറ്റർ ഹെയിന്റെ ആക്ഷൻ എടുത്തുപറയേണ്ടതാണ്, ഇന്റർവെൽ ഫൈറ്റും, ക്ലൈമാക്സ്‌ ഫൈറ്റും കിടിലം കൊള്ളിച്ചു,  അടുത്തകാലത്ത് കണ്ടതിൽ വെച്ച്  ഇക്കയുടെ ടോപ് ക്ലാസ്സ്‌ ആക്ഷൻ സീൻസ് ഇതിലെ തന്നെയാണ്,

ഷാജി കുമാറിന്റെ ക്യാമറകണ്ണുകളും, ഗോപി സുന്ദറിന്റെ സംഗീതവും, മഹേഷ് നാരായണന്റെയും സുനിൽ s പിള്ളൈടെയും കട്ടിങും വളരെ മികച്ചതായിരുന്നു

ചുരുക്കിപറഞ്ഞാൽ ഒരു ഇക്ക ഷോ, 3 അടിച്ചുപൊളി പാട്ടുകളും, വെടിക്കെട്ടു ആക്ഷൻ രംഗങ്ങളും തരക്കേടില്ലാത്ത കോമഡിയും ഉൾപ്പെടെ, ഒരു മാസ്സ് മസാല ചിത്രത്തിന് വേണ്ട എല്ലാം ചേരുവകളും കോർത്തിണക്കിയ ഒരു വൈശാഖ് ചിത്രം,  സാധാരണ പ്രേകഷകരെയും ഫാന്സിനെയും ഹരം കൊള്ളിക്കുന്നതിൽ 100% വൈശാഖ് എന്ന മാസ്സ് ഡയറക്ടർ വിജയിച്ചു എന്ന് പറയാം, എന്നിരുന്നാലും തിരക്കഥ കുറച്ചുകൂടി നന്നാക്കാമായിരുന്നു

NB :- മാസ്സ് എന്റർടൈൻ ചിത്രങ്ങളെ വിമർശിക്കുന്നവർ, പേരന്പും, യാത്രയുമൊക്കെ കണ്ടായിരുന്നോ എന്ന് സ്വയം ആലോചിച്ചു നോക്കുന്നത് നല്ലതായിരിക്കും

രാജുവേട്ടനെ കുറിച്ച് പറഞ്ഞത് കിടുക്കി,

Rating 3/5