#june
Language : malayalam
Running time : 141 minute
Genre : Drama
കുമ്പളങ്ങിക്ക് ശേഷം നല്ലൊരു ഫീൽ ഗുഡ് ചിത്രം കണ്ട സന്തോഷം, ഫീൽ ഗുഡ് എന്നൊക്കെ പറഞ്ഞാൽ അതിന്റെ അങ്ങേയറ്റം,
പൂർണമായും ഒരു സ്ത്രീയുടെ കാഴ്ച്ചപാടിൽ നിന്നുകൊണ്ടുള്ള ചിത്രീകരണമാണ് നവാഗതനായ അഹമ്മദ് കബീർ ഒരുക്കിയ ജൂൺ, സ്ത്രീപക്ഷം എന്നാൽ അതൊരിക്കലും പുരുഷനെ അടിച്ചമർത്തൽ അല്ലെന്നു ഒരിക്കൽ കൂടി തെളിയിക്കുകയാണ് ജൂൺ എന്ന സിനിമയിലൂടെ....
2006 ജൂൺ 1 ന് ജൂൺ എന്ന പെൺകുട്ടി പ്ലസ് വണ്ണിൽ ചേരുന്നത് മുതൽ, വർത്തമാന കാലഘട്ടത്തിൽ അവളുടെ വിവാഹം കഴിയുന്നത് വരെയുള്ള കേവലസാധാരണമായ ജീവിതസന്ദർഭങ്ങളാണ് ചിത്രം പങ്കുവയ്ക്കുന്നത് ...
വളരെ നന്നായി ഒരു നിമിഷം പോലും ലാഗ് തോന്നിക്കാത്ത വിധമുള്ള മേക്കിങ് തന്നെയാണ് ചിത്രത്തിന്റെ വിജയം,
ആദ്യപകുതിയുടെ അതെ ഫീൽ തന്നെ രണ്ടാംപകുതിക്കും തരാൻ സാധച്ചതു ചിത്രത്തിന്റെ ഏറ്റവും വലിയ സവിശേഷതകളിൽ ഒന്ന്, ഒരുപക്ഷെ അതിനുമുകളിൽ പറഞ്ഞറിയിക്കാനാവാത്ത അനുഭൂതിയാണ് ക്ലൈമാക്സിൽ ചിത്രം നമുക്ക് തരുന്നത്...
രഞ്ജിഷ വിജയൻ:- മൂന്ന് കാലഘട്ടത്തിൽ ഏതു രീതിയിൽ എങ്ങനെ അഭിനയിക്കണമെന്ന് വളരെ ഭംഗിയായി കാണിച്ചുതന്നു, പ്രേത്യേകിച്ചു +2 ജീവിതത്തിലെ കുട്ടിത്തം മാറാത്ത കഥാപാത്രം വളരെ തന്മയത്തത്തോടെ ചെയ്തു ഭലിപ്പിച്ചു, ഒരുപാട് സിനിമകളിൽ ഓടി നടന്നു അഭിനയിക്കുന്നതിലല്ല കാര്യമെന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണ് രെഞ്ജിഷ
പ്ലസ് ടു, കാലഘട്ടത്തിൽ അഭിനയിച്ച (പേര് എല്ലാരുടെയും അറിയില്ല ) എല്ലാവരും തന്നെ മികച്ച അഭിനയമാണ് കാഴ്ചവെച്ചത്, പെർഫെക്ട് കാസ്റ്റിംഗ് ഏതർത്ഥത്തിലും വിജയിച്ചു എന്നു വേണം പറയാൻ...അജു വർഗീസും, ജോജോയും, അർജുൻ അശോകനും, എല്ലാവരും തന്നെ അവരുടെ കഥാപാത്രം മികച്ചതാക്കി ,
ഛായാഗ്രാഹകൻ ജിതിൻ ഒരുക്കിയ ക്യാമറ കണ്ണുകൾ, പ്രേക്ഷകരുടെ കണ്ണുകളിലൂടെയാണ് കടന്നുപോയെന്നു പറയാം, ജൂണിലെ മഴയും, KSRTC ബസ്സിലെ യാത്രയും, കടൽ തീരത്തുള്ള സീനുകളും അദ്ദേഹത്തിന്റെ കഴിവ് തെളിയിക്കുന്നു...
ഇഫ്തിയുടെ ഗാനങ്ങളും പ്രേക്ഷകർക്ക് സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും അതെ ഫീൽ തന്നെ സമ്മാനിച്ചു, പ്രേത്യേകിച്ചു ക്ലൈമാക്സിലെ സീനുകളോട് ഫീലിംഗ് ഇരട്ടിയാക്കിയതിൽ പ്രധാന പങ്ക് വഹിച്ചു ഇഫ്തിയുടെ ഈണങ്ങൾ...
ഫ്രൈഡേ ഫിലം ഹൌസ് ഇത്തവണയും ഒരുപിടി കഴിവുള്ള പുതുമുഖങ്ങളെ സ്ക്രീനിലും പിന്നണിയിലും അവതരിപ്പിച്ചപ്പോൾ ഉണ്ടായതു,മലയാള സിനിമയിലെ മറ്റൊരു മൈൽ സ്റ്റോൺ. പ്രേമേയത്തിലും, ആഖ്യാനത്തിലും, അവതരണത്തിലും, ചിത്രം തരുന്ന ഫീൽ വാക്കുകൾക്കതീതം...
ഇന്നു ചങ്ങനാശ്ശേരി രമ്യയിൽ തിയേറ്ററിൽ സിനിമ കാണുമ്പോൾ സ്ത്രീകളായിരുന്നു പുരുഷന്മാരേക്കാൾ കൂടുതൽ, പ്രത്യേകിച്ചും പെൺകുട്ടികൾ. നല്ല റെസ്പോൺസ് ആയിരുന്നു തീയേറ്ററിൽ. ആ ഒരു വൈബ് ആസ്വാദനം കുറച്ചുകൂടെ മികച്ചതാക്കി...
അഭിനന്ദനങ്ങൾ അഹമ്മദ് കബീർ & ടീം
Rating : 4/5