Sunday, 16 June 2019

' ഉണ്ട ' റിവ്യൂ ( അതിമനോഹരം )

#Unda
Language : Malayalam
Running time : 130 minutes
Genre : Action,comedy, thriller

അനുരാഗ കരിക്കിൻവെള്ളം എന്ന,  ഫീൽ ഗുഡ് ചിത്രത്തിനു ശേഷം ഖാലിദ് റഹ്മാൻ നവാഗതനായ ഹർഷാദിന്റെ രചനയിലൊരുക്കിയ ചിത്രമാണ് 'ഉണ്ട '

'ഉണ്ട' എന്ന പേരിനെചൊല്ലിയുള്ള ട്രോളുകൾ മറ്റും ഒത്തിരി കണ്ടിരുന്നു.  കഥ പോലെ തന്നെ ഒരു സിനിമയെ സംബന്ധിച്ച് പ്രധാനമാണ് പേരുകളും

' ഉണ്ട ' എന്ന പേരിനു ചിത്രത്തിന്റെ ഇതിവൃത്തമായി  നല്ല ബന്ധമുണ്ട്. അത് ചിത്രം കാണുമ്പോൾ നമുക്ക് മനസിലാക്കാവുന്നതാണ്

പോലിസുകാരുടെ ഒഫീഷ്യലും പേർസണലുമായ ജീവിതമാണ് ചിത്രം സംസാരിക്കുന്നതു. നായകനെ മാത്രം ഫോക്കസ് ചെയ്തു മുന്നോട്ടു പോകുന്ന ഒരു ചിത്രമല്ല ഉണ്ട. സിനിമയിൽ ഒരുപാട് കഥാപാത്രങ്ങൾ ഉണ്ട് അവർക്കോരോരുത്തർക്കും അവരുടേതായ പ്രാധാന്യവും നിലനിൽക്കുന്നു

ഛത്തിസ്ഘട്ട്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് ഒരു തിരഞ്ഞെടുപ്പ് കാലത്ത് സുരക്ഷ ഉദ്യോഗസ്ഥരായി സബ് ഇൻസ്‌പെക്ടർ മണികണ്ഠൻ സി പിയുടെ നേതൃത്വത്തിൽ  ഒരു സംഘം പോലീസ് ഉദ്യോഗസ്ഥരെ കേരളത്തിൽ നിന്നും അയക്കുന്നതും, മാവോയിസ്റ്റുകൾ കൂടുതലായ ആ പ്രദേശത്ത് ആവശ്യത്തിന് സുരക്ഷ സന്നാഹങ്ങളോ ആയുധങ്ങളോ ഇല്ലാതെ എത്തിപ്പെട്ട എട്ടോ പത്തോ സാധാരണക്കാരായ പോലീസുകാർ നേരിടുന്ന പ്രതിസന്ധികളുടെയും അവരുടെ വികാരങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടു പോകുന്നത്

കാലിക പ്രസക്തിയുള്ള ഒരുപാടു കാര്യങ്ങൾ ചിത്രം നമ്മോട് പങ്കുവെക്കുന്നുണ്ട്. ഈയിടെ ഏറെ സംസാര വിഷയമായ കണ്ണൂർ സിവിൽ സർവീസ് ക്യാമ്പിലെ ആദിവാസി വിഭാഗത്തിൽ പെട്ട ഉദ്യോഗസ്ഥന്റെ മാനസിക വിഷമങ്ങളും. ഇന്ത്യൻ ആദിവാസി ജനതയുടെ കൃത്യമായ ജീവിതവും ചിത്രം അടയാളപ്പെടുത്തുന്നു അതിൽ
കുനാൽ ചന്ദ്, ബിജു എന്നി കഥാപാത്രങ്ങളെ അവതരിപ്പിച്ചവർ  കയ്യടി അർഹിക്കുന്നു ( പേര് കൃത്യമായി അറിയില്ല )

അർജുൻ അശോകൻ, ഷൈൻ ടോം ചാക്കോ, സംവിധായകൻ രഞ്ജിത്, മിൽട്രി ഉദ്യോഗസ്ഥൻ  (പേരറിയില്ല ) തുടങ്ങി രണ്ടുമണിക്കൂർ നിറഞ്ഞു നിന്ന എല്ലാവരും തന്നെ തന്റെ കഥാപാത്രങ്ങൾ മികവുറ്റതാക്കി

കുറെ കാലങ്ങൾക്കു ശേഷം മമ്മൂട്ടി മേക്ക് ഡൌൺ ചെയ്തഭിനയിച്ച ചിത്രം കൂടിയാണ്  'ഉണ്ട '. ഒരു പോലീസ് കഥാപാത്രം എന്ന നിലക്ക് ഒട്ടും തന്നെ ഓവർ ഹീറോയിക് ആക്കാതെ (ഖാലിദ് റഹ്മാൻ - ഗ്രേറ്റ്‌ sir )  ഇൻസ്‌പെക്ടർ മണികണ്ഠൻ എന്നാ മനുഷ്യ വികാരങ്ങൾ അടക്കിപ്പിടിക്കാൻ കഴിയാതെ പുറത്ത് കാണിക്കുന്ന, ഭയപ്പെടുന്ന, നിശബ്ദത പാലിക്കേണ്ട സമയത്ത് നിശബ്ദനാകുന്ന, അമാനുഷികൻ അല്ലാത്ത   ഒരു സാധാരണ സബ് ഇൻസ്‌പെക്ടറായി, സ്ക്രീനിൽ നമുക്ക് കാണാൻ സാധിച്ചു,

സജിത്ത് പുരുഷന്റെ ക്യാമറ കാഴ്ച്ചകളും, ചിത്രത്തിന്റെ സ്വഭാവത്തോടു വളരെയധികം ഇണങ്ങിയിരിക്കുന്നു പ്രശാന്ത് പിള്ളയുടെ ബാക്ക് ഗ്രൗണ്ട് മ്യൂസിക്കും  എടുത്തു പറയേണ്ട ഘടകമാണ്

അൽപം തമാശയും, രാഷ്ട്രീയവുമൊക്കെ പറഞ്ഞു വെക്കുന്ന. ചിലതൊക്കെ തെളിമയോടെ വ്യക്തമായി പറയാൻ ശ്രമിക്കുന്ന ഒരു സാധാരണ പോലീസ് ചിത്രം - അതിമനോഹരം 👌

ഹർഷാദ് ഈ തിരക്കഥയ്ക്ക് താങ്കൾ അഭിനന്ദനങ്ങൾ അർഹിക്കുന്നു..ഖാലിദ് റഹ്മാൻ ഈ കൺസെപ്റ്റിനും,  അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി

❤🙏

Rating 4/5 (വ്യക്തിപരം)