#NGK
Language : Tamil
Running time : 148 minutes
Genre : political thriller
ചിത്രം അനൗൺസ് ചെയ്ത്, Cast and Crew കേട്ടപ്പോൾ മുതൽ വളരെയധികം പ്രതീക്ഷയോടെ കാത്തിരിന്ന ചിത്രമാണ് NGK. എന്നാൽ ആ പ്രതീക്ഷ പൂർണമായും തരാൻ സെൽവക്കും കൂട്ടർക്കും സാധിച്ചില്ല എന്ന് തന്നെ പറയേണ്ടി വരും
തമിഴ്നാട് രാഷ്ട്രീയത്തിന്റെ പിന്നണിയിൽ കാലാകാലങ്ങളായി നടന്നു വരുന്ന കൊള്ളരുതായ്മകളെ പച്ചക്കു വിമർശിച്ചും ട്രോളിയും നന്ദ ഗോപാലൻ കുമരന്റെ രാഷ്ട്രീയ ജീവിത്തിലൂടെ ഉള്ള ഒരു യാത്രയാണ് NGK .
ഒരു ക്ളീഷേ സ്റ്റോറി ലൈൻ ആണെന്ന് ട്രൈലെർ കണ്ടപ്പോൾ തന്നെ വ്യക്തമായി മനസിലായിരുന്നു. എന്നിരുന്നാലും, സെൽവരാഘവന്റെ സംവിധാന മികവിൽ ചിത്രം വ്യത്‌സ്തമായിരിക്കും എന്ന് പ്രതീക്ഷിച്ചു. എന്നാൽ ആ പ്രതീക്ഷക്കകൊത്തു ചിത്രത്തിനു ഉയരാൻ സാധിച്ചില്ല എന്ന് തന്നെ പറയേണ്ടി വരും
നന്ദ ഗോപാല കുമരൻ എന്ന വിവരവും വിദ്യാഭ്യാസവുമുള്ള ചെറുപ്പക്കാരൻ. തന്റെ ഗ്രാമത്തിലെ സംഭവിക്കുന്ന പല പ്രശ്നങ്ങൾക്കും പ്രതിസന്ധിഘട്ടങ്ങൾക്കു ഒടുവിൽ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിതിരിക്കുന്നതും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം
ആദ്യം പകുതി നല്ല ഒഴുക്കോടെ തന്നെ തുടങ്ങി ഇന്റർവെൽ വരെ സെൽവയിലുള്ള പ്രതീക്ഷയെ ശെരിവെച്ചു പോയെങ്കിലും. രണ്ടാം പകുതി നല്ല രീതിയിൽ നിരാശയാണ് നൽകിയത്.
യുവൻ ശങ്കർ രാജ് അണിയിച്ചൊരുക്കിയ സംഗീത വിഭാഗം നന്നായിരുന്നു. പാട്ടുകൾ രണ്ടാം പകുതിയിൽ സഹാചര്യത്തിനു ചേരാത്ത പോലെ ആലോസരമായും തോന്നി. ശിവകുമാർ വിജയൻ കൈകാര്യം ചെയ്ത DOP പറയത്തക്ക രീതിയിൽ ഓർത്തിരിക്കാൻ പറ്റിയ ഫ്രെയിംമുകൾ ഒന്നും തന്നെ ശ്രെദ്ധയിൽ പെട്ടില്ല. എന്നാലും ഒട്ടും മോശമാക്കിയില്ല. പ്രവീൺ KL ന്റെ ചിത്രം സംയോജനവും നന്നായിരുന്നു
എടുത്തു പറയേണ്ടതു. സൂര്യയുടെ പെർഫോമൻസാണ്. മികച്ച അഭിനയം. രണ്ടാം പകുതിയിലുള്ള ആക്ഷൻ സീനും നന്നായിരുന്നു പ്രേത്യേകിച്ചു ക്ലൈമാക്സ്‌ലെ കത്തികൊണ്ടുള്ള ഫൈറ്റും. സൂര്യ എന്ന നടനെയും താരത്തെയും ഒരേ പോലെ ഉപയോഗിച്ച സമീപ കാലത്തെ സൂര്യയുടെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്ന് തന്നെയാണ് NGK. അത് തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഒരു പൊസിറ്റീവ് ഫാക്ടറും
സായി പല്ലവി, രാകുൽ പ്രീത്. സൂര്യയുടെ സുഹൃത്തായി അഭിനയിച്ച നടൻ ( പേര് അറിയില്ല ) തുടങ്ങി എല്ലാവരും തന്നെ തന്റെ കഥാപാത്രങ്ങൾ ഭംഗിയായി നിർവഹിച്ചു
ചുരുക്കി പറഞ്ഞാൽ സെൽവരാഘന്റെയും സൂര്യടെയും നല്ലൊരു തിരിച്ചുവരവ് പ്രതീക്ഷിച്ചു പോയെങ്കിലും കെട്ടൊറപ്പില്ലാത്ത തിരക്കഥ ചിത്രത്തെ ഒരു ശരാശരിയിലേക്ക് എത്തിക്കുകയാണ് ഉണ്ടയായത്. എവിടെയൊക്കെ ആ പഴയ സെൽവ രാഘവൻ ടച്ചുള്ള കുറച്ചു നല്ല സീനുകൾ. മാറ്റിനിർത്തിയാൽ. പ്രേക്ഷകനെ പൂർണമായും എന്റെർറ്റൈൻ ചെയ്യിക്കുന്നതിൽ. സംവിധായകനും, എഴുത്തുകാരൻ എന്നനിലയിലും സെൽവ രാഘവന് അൽപം പാളിച്ചപറ്റി
തമിഴ്നാട് രാഷ്ട്രീയത്തെ ഒരു ആക്ഷേപഹാസ്യം എന്ന രീതിയിൽ ആദ്യപകുതിയേ ട്രീറ്റ് ചെയ്തത് വ്യക്തിപരമായി ഇഷ്ടമായി. പക്ഷെ ഫൈനൽ ഔട്ട്പുട്ട് എന്തെന്ന് ചോദിച്ചാൽ NGK ഒരു ശരാശരി നിലവാരമുള്ള
പാതി വെന്ത പൊളിറ്റിക്കൽ ത്രില്ലർ
My rating 2.75/5