Tuesday, 23 July 2019

US (2019) Film review

Us (2019)
Language : English
Duration : 121 minutes
Genre : Mystery, horror thriller

' ഗെറ്റ് ഔട്ട്‌ ' (2017) നു ശേഷം ജോർദാൻ പീലെ  രചനയും സംവിധാനവും നിർവഹിച്ച മിസ്റ്ററി ഹൊറർ ത്രില്ലെർ ചിത്രമാണ് 'US' (2019) 👏

തന്റേതായ ശൈലിയിൽ സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങൾ ഹൊറർ ജോണറിൽ ലളിതമായി അവതരിപ്പിക്കുകയാണ് ജോർദാൻ പീലെ 'us' എന്ന ചിത്രത്തിലും 👌

ചിത്രത്തിലെ പ്രധാന കഥാപാത്രമായ 'അഡിലെ തോമസിനും' തന്റെ കുടുംബത്തിനും  ആഭിമുഖികരിക്കേണ്ടി വരുന്ന ഒരു വലിയ പ്രശ്നത്തിലൂടെയാണ് ചിത്രം മുന്നോട്ടു പോകുന്നത്. കാഴ്ച്ചക്ക് തങ്ങളെ പോലെ തന്നെ തോന്നിക്കുന്ന മറ്റൊരു കുടുംബം ഇവരെ ആക്രമിക്കാൻ വരുന്നതും അവരെ എതിർത്തുകൊണ്ടു 'അഡിലെയും' തന്റെ  കുടുംബവും ചെറുത്തു നിൽക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം 🙌

ഹൊറർ ഫീലിംഗ് നൽകുന്ന ബിജിഎം കൊണ്ടും മികച്ച തിരക്കഥയും, ഛായാഗ്രഹണം കൊണ്ടും കാണുന്ന പ്രേക്ഷകരെ സീറ്റിന്റ എഡിജിൽ എത്തിക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്🤘

പ്രത്യക്ഷത്തിൽ ചിത്രം വെറുമൊരു ഹൊറർ ത്രില്ലെർ ആണെന്ന് തോന്നുമെങ്കിലും ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്നത് നിരവധി ചോദ്യങ്ങൾ ഉന്നയിക്കുന്ന പച്ചയായ രാഷ്ട്രീയമാണ്. വംശീയ അധിക്ഷേപം, വർണ്ണവിവേചനം തുടങ്ങി സമൂഹത്തിൽ താഴെക്കിടയിൽപെട്ട ഒരു വിഭാഗം ആളുകളുടെ 'പ്രതിഷേതത്തിന്റെ ശബ്ദം' പറയാതെ പറയുന്നുണ്ട് ചിത്രത്തിൽ 💪

വ്യത്യസ്തത ആഗ്രഹിക്കുന്ന സിനിമപ്രേമികൾ തീർച്ചയായും കണ്ടിരിക്കേണ്ട മറ്റൊരു ജോർദാൻ പീലെ ചിത്രം കൂടിയാണ് 'Us' 💚

Sunday, 16 June 2019

' ഉണ്ട ' റിവ്യൂ ( അതിമനോഹരം )

#Unda
Language : Malayalam
Running time : 130 minutes
Genre : Action,comedy, thriller

അനുരാഗ കരിക്കിൻവെള്ളം എന്ന,  ഫീൽ ഗുഡ് ചിത്രത്തിനു ശേഷം ഖാലിദ് റഹ്മാൻ നവാഗതനായ ഹർഷാദിന്റെ രചനയിലൊരുക്കിയ ചിത്രമാണ് 'ഉണ്ട '

'ഉണ്ട' എന്ന പേരിനെചൊല്ലിയുള്ള ട്രോളുകൾ മറ്റും ഒത്തിരി കണ്ടിരുന്നു.  കഥ പോലെ തന്നെ ഒരു സിനിമയെ സംബന്ധിച്ച് പ്രധാനമാണ് പേരുകളും

' ഉണ്ട ' എന്ന പേരിനു ചിത്രത്തിന്റെ ഇതിവൃത്തമായി  നല്ല ബന്ധമുണ്ട്. അത് ചിത്രം കാണുമ്പോൾ നമുക്ക് മനസിലാക്കാവുന്നതാണ്

പോലിസുകാരുടെ ഒഫീഷ്യലും പേർസണലുമായ ജീവിതമാണ് ചിത്രം സംസാരിക്കുന്നതു. നായകനെ മാത്രം ഫോക്കസ് ചെയ്തു മുന്നോട്ടു പോകുന്ന ഒരു ചിത്രമല്ല ഉണ്ട. സിനിമയിൽ ഒരുപാട് കഥാപാത്രങ്ങൾ ഉണ്ട് അവർക്കോരോരുത്തർക്കും അവരുടേതായ പ്രാധാന്യവും നിലനിൽക്കുന്നു

ഛത്തിസ്ഘട്ട്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് ഒരു തിരഞ്ഞെടുപ്പ് കാലത്ത് സുരക്ഷ ഉദ്യോഗസ്ഥരായി സബ് ഇൻസ്‌പെക്ടർ മണികണ്ഠൻ സി പിയുടെ നേതൃത്വത്തിൽ  ഒരു സംഘം പോലീസ് ഉദ്യോഗസ്ഥരെ കേരളത്തിൽ നിന്നും അയക്കുന്നതും, മാവോയിസ്റ്റുകൾ കൂടുതലായ ആ പ്രദേശത്ത് ആവശ്യത്തിന് സുരക്ഷ സന്നാഹങ്ങളോ ആയുധങ്ങളോ ഇല്ലാതെ എത്തിപ്പെട്ട എട്ടോ പത്തോ സാധാരണക്കാരായ പോലീസുകാർ നേരിടുന്ന പ്രതിസന്ധികളുടെയും അവരുടെ വികാരങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടു പോകുന്നത്

കാലിക പ്രസക്തിയുള്ള ഒരുപാടു കാര്യങ്ങൾ ചിത്രം നമ്മോട് പങ്കുവെക്കുന്നുണ്ട്. ഈയിടെ ഏറെ സംസാര വിഷയമായ കണ്ണൂർ സിവിൽ സർവീസ് ക്യാമ്പിലെ ആദിവാസി വിഭാഗത്തിൽ പെട്ട ഉദ്യോഗസ്ഥന്റെ മാനസിക വിഷമങ്ങളും. ഇന്ത്യൻ ആദിവാസി ജനതയുടെ കൃത്യമായ ജീവിതവും ചിത്രം അടയാളപ്പെടുത്തുന്നു അതിൽ
കുനാൽ ചന്ദ്, ബിജു എന്നി കഥാപാത്രങ്ങളെ അവതരിപ്പിച്ചവർ  കയ്യടി അർഹിക്കുന്നു ( പേര് കൃത്യമായി അറിയില്ല )

അർജുൻ അശോകൻ, ഷൈൻ ടോം ചാക്കോ, സംവിധായകൻ രഞ്ജിത്, മിൽട്രി ഉദ്യോഗസ്ഥൻ  (പേരറിയില്ല ) തുടങ്ങി രണ്ടുമണിക്കൂർ നിറഞ്ഞു നിന്ന എല്ലാവരും തന്നെ തന്റെ കഥാപാത്രങ്ങൾ മികവുറ്റതാക്കി

കുറെ കാലങ്ങൾക്കു ശേഷം മമ്മൂട്ടി മേക്ക് ഡൌൺ ചെയ്തഭിനയിച്ച ചിത്രം കൂടിയാണ്  'ഉണ്ട '. ഒരു പോലീസ് കഥാപാത്രം എന്ന നിലക്ക് ഒട്ടും തന്നെ ഓവർ ഹീറോയിക് ആക്കാതെ (ഖാലിദ് റഹ്മാൻ - ഗ്രേറ്റ്‌ sir )  ഇൻസ്‌പെക്ടർ മണികണ്ഠൻ എന്നാ മനുഷ്യ വികാരങ്ങൾ അടക്കിപ്പിടിക്കാൻ കഴിയാതെ പുറത്ത് കാണിക്കുന്ന, ഭയപ്പെടുന്ന, നിശബ്ദത പാലിക്കേണ്ട സമയത്ത് നിശബ്ദനാകുന്ന, അമാനുഷികൻ അല്ലാത്ത   ഒരു സാധാരണ സബ് ഇൻസ്‌പെക്ടറായി, സ്ക്രീനിൽ നമുക്ക് കാണാൻ സാധിച്ചു,

സജിത്ത് പുരുഷന്റെ ക്യാമറ കാഴ്ച്ചകളും, ചിത്രത്തിന്റെ സ്വഭാവത്തോടു വളരെയധികം ഇണങ്ങിയിരിക്കുന്നു പ്രശാന്ത് പിള്ളയുടെ ബാക്ക് ഗ്രൗണ്ട് മ്യൂസിക്കും  എടുത്തു പറയേണ്ട ഘടകമാണ്

അൽപം തമാശയും, രാഷ്ട്രീയവുമൊക്കെ പറഞ്ഞു വെക്കുന്ന. ചിലതൊക്കെ തെളിമയോടെ വ്യക്തമായി പറയാൻ ശ്രമിക്കുന്ന ഒരു സാധാരണ പോലീസ് ചിത്രം - അതിമനോഹരം 👌

ഹർഷാദ് ഈ തിരക്കഥയ്ക്ക് താങ്കൾ അഭിനന്ദനങ്ങൾ അർഹിക്കുന്നു..ഖാലിദ് റഹ്മാൻ ഈ കൺസെപ്റ്റിനും,  അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി

❤🙏

Rating 4/5 (വ്യക്തിപരം)

Friday, 31 May 2019

NGK നിരാശയായി

#NGK
Language : Tamil
Running time : 148 minutes
Genre : political thriller

ചിത്രം അനൗൺസ് ചെയ്ത്, Cast and Crew കേട്ടപ്പോൾ മുതൽ വളരെയധികം പ്രതീക്ഷയോടെ കാത്തിരിന്ന ചിത്രമാണ് NGK. എന്നാൽ ആ പ്രതീക്ഷ പൂർണമായും തരാൻ സെൽവക്കും കൂട്ടർക്കും സാധിച്ചില്ല എന്ന് തന്നെ പറയേണ്ടി വരും

തമിഴ്നാട് രാഷ്ട്രീയത്തിന്റെ പിന്നണിയിൽ   കാലാകാലങ്ങളായി നടന്നു വരുന്ന കൊള്ളരുതായ്മകളെ പച്ചക്കു വിമർശിച്ചും ട്രോളിയും നന്ദ ഗോപാലൻ കുമരന്റെ രാഷ്ട്രീയ  ജീവിത്തിലൂടെ ഉള്ള ഒരു യാത്രയാണ് NGK .

ഒരു ക്ളീഷേ സ്റ്റോറി ലൈൻ ആണെന്ന് ട്രൈലെർ കണ്ടപ്പോൾ തന്നെ വ്യക്തമായി മനസിലായിരുന്നു.  എന്നിരുന്നാലും, സെൽവരാഘവന്റെ സംവിധാന മികവിൽ ചിത്രം വ്യത്‌സ്തമായിരിക്കും എന്ന് പ്രതീക്ഷിച്ചു. എന്നാൽ ആ പ്രതീക്ഷക്കകൊത്തു ചിത്രത്തിനു ഉയരാൻ സാധിച്ചില്ല എന്ന് തന്നെ പറയേണ്ടി വരും

നന്ദ ഗോപാല കുമരൻ എന്ന വിവരവും വിദ്യാഭ്യാസവുമുള്ള ചെറുപ്പക്കാരൻ. തന്റെ ഗ്രാമത്തിലെ സംഭവിക്കുന്ന പല പ്രശ്നങ്ങൾക്കും പ്രതിസന്ധിഘട്ടങ്ങൾക്കു ഒടുവിൽ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിതിരിക്കുന്നതും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം

ആദ്യം പകുതി നല്ല ഒഴുക്കോടെ തന്നെ തുടങ്ങി ഇന്റർവെൽ വരെ സെൽവയിലുള്ള പ്രതീക്ഷയെ ശെരിവെച്ചു പോയെങ്കിലും. രണ്ടാം പകുതി നല്ല രീതിയിൽ നിരാശയാണ് നൽകിയത്.

യുവൻ ശങ്കർ രാജ് അണിയിച്ചൊരുക്കിയ സംഗീത വിഭാഗം നന്നായിരുന്നു. പാട്ടുകൾ രണ്ടാം പകുതിയിൽ സഹാചര്യത്തിനു ചേരാത്ത പോലെ ആലോസരമായും തോന്നി. ശിവകുമാർ വിജയൻ കൈകാര്യം ചെയ്ത DOP പറയത്തക്ക രീതിയിൽ ഓർത്തിരിക്കാൻ പറ്റിയ ഫ്രെയിംമുകൾ ഒന്നും തന്നെ ശ്രെദ്ധയിൽ പെട്ടില്ല. എന്നാലും ഒട്ടും മോശമാക്കിയില്ല.  പ്രവീൺ KL ന്റെ ചിത്രം സംയോജനവും നന്നായിരുന്നു

എടുത്തു പറയേണ്ടതു. സൂര്യയുടെ പെർഫോമൻസാണ്. മികച്ച അഭിനയം. രണ്ടാം പകുതിയിലുള്ള ആക്ഷൻ സീനും നന്നായിരുന്നു പ്രേത്യേകിച്ചു ക്ലൈമാക്സ്‌ലെ കത്തികൊണ്ടുള്ള ഫൈറ്റും. സൂര്യ എന്ന നടനെയും താരത്തെയും ഒരേ പോലെ ഉപയോഗിച്ച സമീപ  കാലത്തെ സൂര്യയുടെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്ന് തന്നെയാണ് NGK. അത് തന്നെയാണ് ചിത്രത്തിന്റെ  ഏറ്റവും വലിയ ഒരു പൊസിറ്റീവ് ഫാക്ടറും

സായി പല്ലവി, രാകുൽ പ്രീത്. സൂര്യയുടെ സുഹൃത്തായി അഭിനയിച്ച നടൻ ( പേര് അറിയില്ല ) തുടങ്ങി എല്ലാവരും തന്നെ തന്റെ കഥാപാത്രങ്ങൾ ഭംഗിയായി നിർവഹിച്ചു

ചുരുക്കി പറഞ്ഞാൽ സെൽവരാഘന്റെയും സൂര്യടെയും നല്ലൊരു തിരിച്ചുവരവ് പ്രതീക്ഷിച്ചു പോയെങ്കിലും കെട്ടൊറപ്പില്ലാത്ത തിരക്കഥ ചിത്രത്തെ ഒരു ശരാശരിയിലേക്ക് എത്തിക്കുകയാണ് ഉണ്ടയായത്‌. എവിടെയൊക്കെ ആ പഴയ  സെൽവ രാഘവൻ ടച്ചുള്ള കുറച്ചു നല്ല സീനുകൾ. മാറ്റിനിർത്തിയാൽ. പ്രേക്ഷകനെ പൂർണമായും എന്റെർറ്റൈൻ ചെയ്യിക്കുന്നതിൽ. സംവിധായകനും, എഴുത്തുകാരൻ എന്നനിലയിലും സെൽവ രാഘവന് അൽപം പാളിച്ചപറ്റി

തമിഴ്നാട് രാഷ്ട്രീയത്തെ ഒരു ആക്ഷേപഹാസ്യം എന്ന രീതിയിൽ ആദ്യപകുതിയേ ട്രീറ്റ് ചെയ്തത് വ്യക്തിപരമായി ഇഷ്ടമായി. പക്ഷെ ഫൈനൽ ഔട്ട്പുട്ട്  എന്തെന്ന് ചോദിച്ചാൽ NGK ഒരു ശരാശരി നിലവാരമുള്ള 
പാതി വെന്ത  പൊളിറ്റിക്കൽ ത്രില്ലർ

My rating  2.75/5

Wednesday, 22 May 2019

തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രം Ishq Review ( NOT A LOVE STORY )

#Ishqu( not a love story)
Language : malayalam
Running time : 134 minutes
Genre : Drama, musical 


Ishq...മലയാള സിനിമയിൽ ആവർത്തിച്ചു സംസാരിക്കപെട്ട വിഷയം തന്നെയാണ് ചിത്രത്തിന്റെ കഥാതന്തു 'കപട സദാചാരം'. എന്നാൽ ഈ ആവർത്തന ക്ലീഷേകളെയെല്ലാം പുതിയൊരു തലത്തിൽ പുതുമയോടെ അവതരിപ്പിച്ചതു തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വല്യ സവിശേഷത. അതുകൊണ്ട്തന്നെ തീയേറ്ററിൽ നിന്നും ആസ്വദിക്കേണ്ട, അനുഭവിക്കേണ്ട മികച്ച നിലപാടുകളോട് കൂടിയ ഒരു സ്ത്രീ പക്ഷ സിനിമ കൂടിയാണ്  ഇഷ്‌ക്..

#ആദ്യപകുതി പതിയെ ഒരു പോസ്റ്റീവ് സിനിമയുടെ താളത്തിലാണ് തുടങ്ങുന്നതെങ്കിലും  ചിത്രം പതിയെ  കപടസദാചാരത്തിന്റെയും മലയാളിയുടെ മനസ്സിലെ ക്രൂരമായ  ചിന്തകളുടെയും പ്രതീകങ്ങളുടെയും വരവോടെ അസഹനീയവും ക്ഷമയെ പരീക്ഷിക്കുന്ന രീതിയിലുള്ള രംഗങ്ങളാലും  സമ്പന്നമാകുന്നു...

#രണ്ടാംപകുതി അക്ഷരാർത്വത്തിൽ ചിത്രത്തിന്റെ ഗതിയും രൂപവും മാറി മികച്ച ഒരു സിനിമാനുഭവമായി മാറുന്നു. അഭിനേതാക്കളുടെ മികച്ച പെർഫോമൻസും കപട സദാചാരത്തിന് എതിരെയുള്ള ചിത്രത്തിലുള്ള വ്യക്തമായ  നിലപാടുകളുമാണ് സിനിമയെ മികവുറ്റതാക്കുന്നത്

വസുധയാണ് പെണ്ണ്. ഒരു പൈങ്കിളി കാമുകിയിൽ നിന്നും ഒരു ബോൾഡ് ആയ കാമുകിയായി  മാറുന്ന ശക്തമായ പെണ്ണ്. അല്ല ആ വാക്ക് തെറ്റാണു. ' നല്ല പച്ചയായ പെണ്ണ് '. ഒന്നുകിൽ കുലസ്ത്രീ അല്ലേൽ വെറും ശക്ത എന്ന മലയാളി നായികാ സങ്കല്പങ്ങളെ തകർത്തെറിഞ്ഞ മികച്ച അഭിനയം. വസുധയെന്ന കഥാപാത്രം 'ആൻ ശീതൾ' ആ കഥാപാത്രത്തിന്റെ പവർ ഒട്ടും ചോർന്നു പോകാതെ തന്നെ ഹൈ വോൾട്ടേജിൽ അവതരിപ്പിച്ചു.ഭാവിയിൽ ഇനിയും നല്ല സിനിമകൾ ലഭിക്കട്ടെയെന്ന് ആശംസിക്കുന്നു

'ഷൈൻ നിഗം' അവതരിപ്പിച്ച 'സച്ചിദാനന്ദൻ ' അദ്ദേഹത്തിന്റെ ഇതുവരെയുള്ള എല്ലാ കഥാപാത്രംങ്ങൾക്കും അപ്പുറം തന്നെയാണെന്ന് നിസ്സംശയം പറയാം. കരിയർ ബെസ്റ്റ് പെർഫോമൻസ്. പ്രേത്യേകിച്ചും രണ്ടാം പകുതിയിലെ രംഗംങ്ങളൊക്കെ പുള്ളിക്കാരന്റെ അഴിഞ്ഞാട്ടമായിരുന്നു. ഒരു ഷൈൻ ഷോ.  അതുവരെ ഉണ്ടായിരുന്ന നായക സങ്കൽപ്പങ്ങളെയെല്ലാം തുടച്ചുമാറ്റപെട്ട കഥാപാത്രം

' ഷൈൻ ടോം ചാക്കോ '  കൈയ്യിൽ കിട്ടിയിരുന്നേൽ സിനിമയാണെന്ന് മറന്ന് കാണുന്നവൻ അടിച്ചുകൂട്ടി ഭിത്തിയിൽ വലിച്ചൊട്ടിക്കാൻ പോകുന്ന സൈസ് പ്രതിനായകൻ. വില്ലനിസത്തിന്റെ ഒരു തരം എക്സ്ട്രീം ലെവൽ വേർഷൻ. ആൽവിൻ എന്ന കഥാപാത്രമായി ഷൈൻ ഗംഭീര പ്രകടനം തന്നെയാണ് കാഴ്ച്ചവെച്ചത്

ജാഫർ ഇടുക്കി, പാർവതി (രാധമ്മ) സ്വാസിക (കുഞ്ഞേച്ചി) എല്ലാവരും തന്നെ തന്റെ കഥാപാത്രങ്ങൾ മികവുറ്റതാക്കി

ഒരു നവാഗത സംവിധായകന്റെ യാതൊരു പിഴവും ഇല്ലാതെ തന്നെ ഏവരേയും അമ്പരപ്പിക്കുന്ന  തരത്തിലാണ് അനുരാജ് മനോഹർ തന്റെ ആദ്യ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. രതീഷ്  രവിയുടെ അതിശക്തമായ രചനയും ചിത്രത്തെ മികവുറ്റതാക്കുന്നു

വിവേക് ഹർഷന്റെ മികച്ച എഡിറ്റിംഗ് കൂടിയാണ് ഇഷ്‌ക് എന്ന ചിത്രം പ്രേക്ഷകനിൽ എത്തുന്നത്. കൃത്യമായ  പെയ്സിങ് നിലനിർത്തിയുള്ള എഡിറ്റിംഗ് തിരകഥയുടെ സംഭാഷണങ്ങൾക്കും അപ്പുറം പ്രേക്ഷകനെ കഥയിൽ പിടിച്ചിരുത്തുവാൻ കാരണമാകുന്നു

അൻസർഷായുടെ മികവേറിയ ഛായാഗ്രഹണവും ചിത്രത്തിന്റെ ഒഴുക്കിനെ നിലനിർത്തുന്നു, ചിത്രവുമായി യോജിച്ചു പോകുന്ന  മികച്ച ഫ്രേയ്മുകൾ ഇഷ്കിന്റെ കഥയെ നല്ല ദൃശ്യാനുഭവമാക്കി മാറ്റുന്നു. ഇഷ്‌കിനെ ഇഷ്‌കാകി മാറ്റുന്ന  ജെക്സ് ബിജോയുടെ അല്പം വ്യത്യസ്തമായ പശ്ചാത്തല സംഗീതവും,
"പറയുവാൻ"  എന്ന് തുടങ്ങുന്ന ഗാനവും അതിമനോഹരം

സുഗമായി predict ചെയ്യാൻ കഴിയുന്നതായിരുന്നു ക്ലൈമാക്സ്‌. എന്നാൽ സ്ത്രീയുടെ ശരീരം മാത്രമാണ് അവളുടെ പരിശുദ്ധിയെ define ചെയ്യുന്നതെന്ന് വിശ്വസിക്കുന്ന ഒരുകൂട്ടം പുരുഷസമൂഹത്തിന്റെ ചെകിടത്തുള്ള ഒന്നാംതരം അടിയായിരുന്നു ചിത്രത്തിന്റെ Tail End. മലയാള സിനിമയിലെ നായികാ നായക സങ്കല്പത്തേയും പ്രതികാര കഥകളേയും പാടേ തച്ചുടച്ച് പുതിയൊരു അച്ചിൽ വാർത്തെടുത്ത പുതുമയാർന്നൊരു ചലച്ചിത്ര കാവ്യം. എല്ലാവരും കണ്ടിരിക്കേണ്ട... തിയ്യേറ്ററിൽ നിന്ന് തന്നെ കണ്ടിരിക്കേണ്ട ഒരു ദൃശ്യാനുഭവം അതാണ്‌ ഇഷ്ക് ( not a love story )

അഭിപ്രായം വ്യക്തിപരം

ഇത്രയും നല്ലൊരു ചിത്രം നൽകിയ. ഇതിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും നിർമാതാക്കൾക്കും ആശംസകൾ
Ratting 3.75/ 5

Monday, 15 April 2019

പ്രേക്ഷകന്റെ കിളി പറത്തുന്ന അവതരണമുള്ള ഒരു വ്യത്യസ്ത ചിത്രം

H#Athiran
Language : malayalam
Running time : 135 minutes
Genre : Thriller

'അതിരൻ' പേരിലെ കൗതുകവും ട്രെയ്‌ലറും  അതിശയിപ്പിച്ചപ്പോലെ തന്നെ സിനിമയും ഒരുപാട് അതിശയിപ്പിച്ചു

ആവിഷ്കരണത്തിലെ പുതുമ തന്നെയാണ് അതിരനെയും വ്യത്യസ്തമാക്കുന്നത്, മലയാള സിനിമയിൽ ഇത്തരത്തിലുള്ള പരീക്ഷണ ചിത്രങ്ങൾ പിറവിയെടുക്കുമ്പോൾ ഏറെ സന്തോഷവും അതിലേറെ അഭിമാനവും തോന്നുന്നു

മലയാള സിനിമക്ക് കിട്ടിയ മികച്ച  സംവിധായകരിൽ ഒരാളാണ് വിവേകെന്നു നിസംശയം പറയാം, മികച്ച രീതിയിൽ കാണുന്ന പ്രേക്ഷകനെ വിസ്മയിപ്പിക്കുന്ന രീതിയിലുള്ള  മേക്കിങ്, വിവേകിന്റെ  കഥയ്ക്ക് പി എഫ് മാത്യുസ് ഒരുക്കിയ  തിരക്കഥ തന്നെയാണ് ചിത്രത്തിന്റെ പ്രത്യേകത

1970 കാലഘട്ടമാണ് 'അതിരന്റെ'  കഥാപശ്ചാത്തലം, 5 രോഗികൾ മാത്രമുള്ള ഒരു മാനസികാരോഗ്യ കേന്ദ്രവും അതിനെ ചുറ്റിപറ്റിയുള്ള സംഭവവികാസവുമാണ് ചിത്രം ഒരു ത്രില്ലെർ രീതിയിൽ നമ്മളോട് പങ്കുവയ്ക്കുന്നത്

ഡോക്ടർ കണ്ണൻ നായരായി ഫഹദ് ഫാസിൽ തന്റെ കഥാപാത്രം നല്ല വൃത്തിയായി തന്നെ ചെയ്തു ഫലിപ്പിച്ചു, ഫഹദിന് തന്റെ റോൾ ഒരു ചാലെൻജിങ്ങേ ആയിരുന്നില്ലെന്ന് ഉറപ്പാണ്, ഒരു പൂവ് പറിക്കുന്ന ലാഘവത്തിൽ സിമ്പിളായി ചെയ്തു ഫലിപ്പിച്ചു.അവസാന രംഗങ്ങളിലെ അഭിനയ പ്രകടനം എടുത്തു പറയേണ്ടതാണ്, ആക്ഷൻസ് വരത്തനിൽ കണ്ടതുപോലെ തന്നെ മികച്ചു നിന്നു,

നിത്യ ലക്ഷ്മിയായി സായി പല്ലവി അക്ഷരാർഥത്തിൽ ഞെട്ടിച്ചു എന്ന് തന്നെ  പറയാം, ശാരീരിക വൈകല്യം ഉൾപ്പടെ  കളരി രംഗങ്ങൾ എല്ലാം തന്നെ വളരെ  തന്മയത്വത്തോടെ ചെയ്യാൻ സാധിച്ചു,
( ക്യാരീയർ ബെസ്റ്റ് പെര്ഫോമെൻസ് ) അതും മലയാളസിനിമയിൽ തന്നെ സംഭവിച്ചതിൽ ഒരുപാട് സന്തോഷം,

അതുൽ കുൽകർണി, രഞ്ജി പണിക്കർ (കളരി സീൻ )  ലെന, സുദേവ് തുടങ്ങി എല്ലാവരും തന്നെ തന്റെ കഥാപാത്രങ്ങൾ മികവുറ്റതാക്കി

ചിത്രത്തിൽ ഏറ്റവും എടുത്തുപറയേണ്ട മറ്റൊന്ന് ലൊക്കേഷൻ തന്നെയാണ്. ആദ്യാവസാനം വരെ ആ പശ്ചാത്തലത്തിന്റെ സൗന്ദര്യം നന്നായി തന്നെ  ആസ്വദിച്ചു, കൂട്ടത്തിൽ അതിനെ മിഴിവേകാൻ  അനു മൂത്തേടത്തിന്റെ മനോഹരമായ  ഫ്രെമുകളും, സിനിമയുടെ ഭാവത്തിനനുസരിച്ചുള്ള ജിബ്രാന്റെ പശ്ചാത്തല സംഗീതവും, അയൂബ് ഖാന്റെ എഡിറ്റിങ്ങും മികച്ചു നിന്നു

ഓരോ സീനിലും തുടർന്ന് 'എന്തെന്ന് ' പ്രേക്ഷകന് ആകാംഷ നൽകുന്ന വിധത്തിലുള്ള ആഖ്യാനമായിരുന്നു സിനിമയ്ക്കു എന്നത്, ഒരു സൈകോളജിക്കൽ ത്രില്ലർ എന്നനിലയിൽ ചിത്രത്തിന്റ് വിജയമായി തോന്നി.വിവേക് എന്ന സംവിധായകനിൽ നിന്ന് ഇനിയും ഏറെ നല്ല  ചിത്രങ്ങൾ നമുക്ക് പ്രതീക്ഷിക്കാം

Rating 4/5

Friday, 12 April 2019

ഇക്ക മാസ്സ്

#MadhuraRaj
Language : malayalam
Running time : 150 minute
Genre : Drama / Action

ഒറ്റവാക്കിൽ പറഞ്ഞാൽ 'കിടിലം' ആരാധകരെയും, കുടുംബ പ്രേക്ഷകരെയും ഒരുപോലെതന്നെ തൃപ്തിപ്പെടുത്താൻ സാധിക്കുന്ന അവതരണം,

ഊഹിക്കാൻ കഴിയുന്ന തിരകഥയായിരുന്നാൽ കൂടെ  (ഒരു മാസ് മസാല ചിത്രത്തിൽ അതിനു എന്ത് പ്രസക്തിയല്ലേ ! ) ചിത്രത്തെ പിടിച്ചുനിർത്തുന്നത് വൈശാഖ് എന്ന സെലിബ്രറ്റി സംവിധായകന്റെ കഴിവും, മമ്മൂക്കയുടെ അപാര സ്ക്രീൻപ്രെസെൻസുമാണ്,

ഒരു മാസ്സ് എന്റർടൈൻ ചിത്രത്തിനുള്ള  എല്ലാ ചേരുവുകളും അടിങ്ങിയിരിക്കുന്ന ചിത്രത്തിന്റെ ആദ്യപകുതി  നർമ്മത്തിനാണ് കൂടുതൽ പ്രാധാന്യം കൊടുത്തിരിക്കുന്നത്, ആദ്യ പകുതിയിലെ, രാജയുടെ (മമ്മൂക്ക) എൻട്രി സീനും  ഇന്റർവെൽ ബ്ലോക്കും രോമാഞ്ചം ഉണർത്തുന്നതാണ് ആദ്യപകുതി ഒട്ടും തന്നെ വലിച്ചിൽ ഇല്ലതെ പോയപ്പോൾ,

രണ്ടാം പകുതിയുടെ തുടക്കം കുറച്ചു ലാഗ് അനുഭവപെട്ടു, ഉദയകൃഷ്ണയുടെ തിരക്കഥ കുറച്ചുക്കൂടി നന്നാക്കാമായിരുന്നെന്നു തോന്നി പക്ഷെ ഡയറക്ഷനിൽ അത് മറികടന്നു, പ്രളയത്തിന്റെ സീനുകൾ മറ്റും കാണിച്ചെങ്കിലും സിറ്റുവേഷൻ യോജിക്കാത്ത തരത്തിൽ ഉള്ളതുപോലെ തോന്നി, യാതൊരു അനുഭൂതിയും തോന്നിയില്ല

മറ്റുകഥാപാത്രങ്ങൾ  എല്ലാവരു തന്നെ അവരുടെ റോൾ മികച്ചതാക്കി,എന്നാലും 'രാജ' എന്നാ കഥാപാത്രത്തിന്റെ താരാധിപത്യത്തെ കൂടുതൽ കാണിക്കാൻ വേണ്ടിമാത്രം ഉള്ളതാണെന്ന് തോന്നിപോയി, ജയ് യുടെ മലയാള സിനിമയിലേക്കുള്ള തുടക്കം ഗംഭീരം, സലീമേട്ടന്റെ കോമഡി ഒട്ടും മോശമാക്കിയില്ല, അജുവേട്ടനു കുറച്ചുകൂടി സ്പേസ് കൊടുക്കാമായിരുന്നു,

സണ്ണി ചേച്ചി എപ്പോഴെത്തെയും പോലതന്നെ തിയേറ്റർ ഇളക്കി മറിച്ചു,

മറ്റൊന്ന് എടുത്തുപറയേണ്ടത് ഇക്കയുടെ മുറി ഇംഗ്ലീഷ്നെ കുറിച്ചാണ്, പോക്കിരി രാജയിൽ അത് കുറച്ചു അരോജകരമായി തോന്നിയെങ്കിലും, മധുരരാജയിൽ നന്നായി തന്നെ വർക്ക്‌ ഔട്ട്‌ ആയി  'ഒരുപാടു സന്തോഷം'

മാസ്സും, കോമഡിയുമായി പോകുന്ന ചിത്രത്തിൽ ക്ലൈമാക്സിനു മുമ്പു ആകെ കിട്ടിയ ഇമോഷണൽ സീൻ ഇക്ക വളരെ മികച്ചതാക്കി, തൊണ്ട ഇടറിയുള്ള ആ സംസാരമൊക്കെ വളരെ നന്നായിരുന്നു

ടെക്‌നിക്കൽ സൈഡ് ഒട്ടും തന്നെ മോശമാക്കിയില്ല, പീറ്റർ ഹെയിന്റെ ആക്ഷൻ എടുത്തുപറയേണ്ടതാണ്, ഇന്റർവെൽ ഫൈറ്റും, ക്ലൈമാക്സ്‌ ഫൈറ്റും കിടിലം കൊള്ളിച്ചു,  അടുത്തകാലത്ത് കണ്ടതിൽ വെച്ച്  ഇക്കയുടെ ടോപ് ക്ലാസ്സ്‌ ആക്ഷൻ സീൻസ് ഇതിലെ തന്നെയാണ്,

ഷാജി കുമാറിന്റെ ക്യാമറകണ്ണുകളും, ഗോപി സുന്ദറിന്റെ സംഗീതവും, മഹേഷ് നാരായണന്റെയും സുനിൽ s പിള്ളൈടെയും കട്ടിങും വളരെ മികച്ചതായിരുന്നു

ചുരുക്കിപറഞ്ഞാൽ ഒരു ഇക്ക ഷോ, 3 അടിച്ചുപൊളി പാട്ടുകളും, വെടിക്കെട്ടു ആക്ഷൻ രംഗങ്ങളും തരക്കേടില്ലാത്ത കോമഡിയും ഉൾപ്പെടെ, ഒരു മാസ്സ് മസാല ചിത്രത്തിന് വേണ്ട എല്ലാം ചേരുവകളും കോർത്തിണക്കിയ ഒരു വൈശാഖ് ചിത്രം,  സാധാരണ പ്രേകഷകരെയും ഫാന്സിനെയും ഹരം കൊള്ളിക്കുന്നതിൽ 100% വൈശാഖ് എന്ന മാസ്സ് ഡയറക്ടർ വിജയിച്ചു എന്ന് പറയാം, എന്നിരുന്നാലും തിരക്കഥ കുറച്ചുകൂടി നന്നാക്കാമായിരുന്നു

NB :- മാസ്സ് എന്റർടൈൻ ചിത്രങ്ങളെ വിമർശിക്കുന്നവർ, പേരന്പും, യാത്രയുമൊക്കെ കണ്ടായിരുന്നോ എന്ന് സ്വയം ആലോചിച്ചു നോക്കുന്നത് നല്ലതായിരിക്കും

രാജുവേട്ടനെ കുറിച്ച് പറഞ്ഞത് കിടുക്കി,

Rating 3/5