H#Athiran
Language : malayalam
Running time : 135 minutes
Genre : Thriller
'അതിരൻ' പേരിലെ കൗതുകവും ട്രെയ്‌ലറും അതിശയിപ്പിച്ചപ്പോലെ തന്നെ സിനിമയും ഒരുപാട് അതിശയിപ്പിച്ചു
ആവിഷ്കരണത്തിലെ പുതുമ തന്നെയാണ് അതിരനെയും വ്യത്യസ്തമാക്കുന്നത്, മലയാള സിനിമയിൽ ഇത്തരത്തിലുള്ള പരീക്ഷണ ചിത്രങ്ങൾ പിറവിയെടുക്കുമ്പോൾ ഏറെ സന്തോഷവും അതിലേറെ അഭിമാനവും തോന്നുന്നു
മലയാള സിനിമക്ക് കിട്ടിയ മികച്ച സംവിധായകരിൽ ഒരാളാണ് വിവേകെന്നു നിസംശയം പറയാം, മികച്ച രീതിയിൽ കാണുന്ന പ്രേക്ഷകനെ വിസ്മയിപ്പിക്കുന്ന രീതിയിലുള്ള മേക്കിങ്, വിവേകിന്റെ കഥയ്ക്ക് പി എഫ് മാത്യുസ് ഒരുക്കിയ തിരക്കഥ തന്നെയാണ് ചിത്രത്തിന്റെ പ്രത്യേകത
1970 കാലഘട്ടമാണ് 'അതിരന്റെ' കഥാപശ്ചാത്തലം, 5 രോഗികൾ മാത്രമുള്ള ഒരു മാനസികാരോഗ്യ കേന്ദ്രവും അതിനെ ചുറ്റിപറ്റിയുള്ള സംഭവവികാസവുമാണ് ചിത്രം ഒരു ത്രില്ലെർ രീതിയിൽ നമ്മളോട് പങ്കുവയ്ക്കുന്നത്
ഡോക്ടർ കണ്ണൻ നായരായി ഫഹദ് ഫാസിൽ തന്റെ കഥാപാത്രം നല്ല വൃത്തിയായി തന്നെ ചെയ്തു ഫലിപ്പിച്ചു, ഫഹദിന് തന്റെ റോൾ ഒരു ചാലെൻജിങ്ങേ ആയിരുന്നില്ലെന്ന് ഉറപ്പാണ്, ഒരു പൂവ് പറിക്കുന്ന ലാഘവത്തിൽ സിമ്പിളായി ചെയ്തു ഫലിപ്പിച്ചു.അവസാന രംഗങ്ങളിലെ അഭിനയ പ്രകടനം എടുത്തു പറയേണ്ടതാണ്, ആക്ഷൻസ് വരത്തനിൽ കണ്ടതുപോലെ തന്നെ മികച്ചു നിന്നു,
നിത്യ ലക്ഷ്മിയായി സായി പല്ലവി അക്ഷരാർഥത്തിൽ ഞെട്ടിച്ചു എന്ന് തന്നെ പറയാം, ശാരീരിക വൈകല്യം ഉൾപ്പടെ കളരി രംഗങ്ങൾ എല്ലാം തന്നെ വളരെ തന്മയത്വത്തോടെ ചെയ്യാൻ സാധിച്ചു,
( ക്യാരീയർ ബെസ്റ്റ് പെര്ഫോമെൻസ് ) അതും മലയാളസിനിമയിൽ തന്നെ സംഭവിച്ചതിൽ ഒരുപാട് സന്തോഷം,
അതുൽ കുൽകർണി, രഞ്ജി പണിക്കർ (കളരി സീൻ ) ലെന, സുദേവ് തുടങ്ങി എല്ലാവരും തന്നെ തന്റെ കഥാപാത്രങ്ങൾ മികവുറ്റതാക്കി
ചിത്രത്തിൽ ഏറ്റവും എടുത്തുപറയേണ്ട മറ്റൊന്ന് ലൊക്കേഷൻ തന്നെയാണ്. ആദ്യാവസാനം വരെ ആ പശ്ചാത്തലത്തിന്റെ സൗന്ദര്യം നന്നായി തന്നെ ആസ്വദിച്ചു, കൂട്ടത്തിൽ അതിനെ മിഴിവേകാൻ അനു മൂത്തേടത്തിന്റെ മനോഹരമായ ഫ്രെമുകളും, സിനിമയുടെ ഭാവത്തിനനുസരിച്ചുള്ള ജിബ്രാന്റെ പശ്ചാത്തല സംഗീതവും, അയൂബ് ഖാന്റെ എഡിറ്റിങ്ങും മികച്ചു നിന്നു
ഓരോ സീനിലും തുടർന്ന് 'എന്തെന്ന് ' പ്രേക്ഷകന് ആകാംഷ നൽകുന്ന വിധത്തിലുള്ള ആഖ്യാനമായിരുന്നു സിനിമയ്ക്കു എന്നത്, ഒരു സൈകോളജിക്കൽ ത്രില്ലർ എന്നനിലയിൽ ചിത്രത്തിന്റ് വിജയമായി തോന്നി.വിവേക് എന്ന സംവിധായകനിൽ നിന്ന് ഇനിയും ഏറെ നല്ല ചിത്രങ്ങൾ നമുക്ക് പ്രതീക്ഷിക്കാം
Rating 4/5